Wishing a very good academic year to all....

praveshanolsavam

praveshanolsavam
PRAVESHANOLSAVAM

ABOUT US

നമ്മുടെ വിദ്യാലയത്തെ പറ്റി അൽപം .....
കാസറഗോടു നിന്നും 50 കി.മി. ദൂരത്തിൽ കിഴക്കു  മാറി ഗിരി ശൃഗ ങ്ങളുടെ ഇടയിൽകർണാടക  അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഒരു കൊച്ചു ഗ്രാമമാണു  കരിവേടകം .


                                           
വിദ്യാഭ്യാസപരമായി തികച്ചും പിന്നോക്കം നിന്നിരുന്ന ഈപ്രദേശത്  ഒരു യു.പി.സ്കൂൾ അനുവദിച്ചു കിട്ടുന്നതിലേക്  അധികാരികളുമായി ബന്ധപ്പെട്ടു അതിന്റെ   അടിസ്ഥാനത്തിൽ 1976  ജൂണ്‍  2-ന്  കരിവേടകത്ത്എ.യു.പി.സ്കൂൾ  കരിവേടകം എന്ന പേരിൽ രണ്ട് ഡിവിഷനുകള് വീതമുള്ള ഒരു സ്കൂൾഅനുവദിച്ചു. ശ്രീ.  വർക്കി  ആലുങ്കൽ ആയിരുന്നു  ആദ്യത്തെ  സ്കൂൾ  മാനേജർ.സ്കൂൾആരംഭ കാലത്ത്  97 കുട്ടികളും 3  ജീവനക്കാരും  അടങ്ങുന്ന  വിദ്യാലയത്തിൽ  പ്രധാന അധ്യാപകൻ  ശ്രീ  കെ .സി  ജോസഫ് ആയിരുന്നു.1984- സ്കൂൾ മാനേജ്മെന്റ് തലശ്ശേരികോർപ്പറേറ്റ് മാനേജ് മെന്റിന് കൈമാറി.അന്നത്തെ  കോർപ്പറേറ്റ് മാനേജർ മോണ്‍.മാത്യു ചാലിലും, സ്കൂൾ മാനേജർ റവ.ഫാ.മാത്യു കായമ്മാക്കലും ആയിരുന്നു.




 
ഇപ്പോഴത്തെ കോർപ്പറേറ്റ്  മാനേജർ റവ.ഫാ ജയിംസ്  ചെല്ലംകോട്ടും,സ്കൂൾ മാനേജർ റവ.ഫാ .തോമസ്‌  പൈമ്പിള്ളിലുമാണ് 
 പ്രധാന അധ്യാപകൻ  ശ്രീ.കെ.നാരായണനും  ഒൻപത്  അധ്യാപകരും,234 കുട്ടികളും അടങ്ങുന്നതാണ്  ഇന്നത്തെ  കരിവേടകം  .യു.പി.സ്കൂൾ
  കാസറഗോഡ്    ഉപജില്ലയിൽ നമ്മുടെ വിദ്യാലയം 
വിദ്യാഭ്യാസ നിലവാരത്തിലും കലാകായികപ്രവർത്തി 
 പരിചയ മേളകളിലും  മികവു പുലര്ത്തുന്നു ,കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പികുന്നതിനായി  കരാട്ടെ,ഡാൻസ് തുടങ്ങിയ വിഷയ ങ്ങളിൽ പരിശീലനം നല്കിവരുന്നു. 

നിസ്വാർത്ഥ
 വും  അർപ്പണ  ബോധവു മുള്ള  പി .ടി .  സ്കൂളിന്റെ വികസനകാര്യങ്ങളിൽ  സദാ തൽപരരാണ്‌ .




No comments:

Post a Comment